ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കാഞ്ഞങ്ങാട്: യുവഭർതൃമതി സൗത്ത് ചിത്താരിയിലെ റാഫിയത്തിന്റെ 23, ആത്മഹത്യയുമായി ബന്ധപ്പെട്ട് യുവതിയുടെ മാതാവ് ഫാത്തിമയിൽ നിന്ന് കേസ്സന്വേഷണ സംഘം ഇന്ന് മൊഴി രേഖപ്പെടുത്തും.
സൗത്ത് ചിത്താരി വൈദ്യുതി ഓഫീസിനടുത്ത് ക്വാർട്ടേഴ്സിലാണ് റഫിയാത്തും മാതാവും താമസിച്ചിരുന്നത്.
യുവതി അജാനൂർ മടിയൻ ജംഗ്ഷനിലെ ഒരു സൂപ്പർ മാർക്കറ്റിൽ സെയിൽസ് ഗേളായിരുന്നു.
സൂപ്പർ മാർക്കറ്റിൽ കണ്ടു പരിചയപ്പെട്ട അജാനൂർ മുക്കൂട് സ്വദേശി ഇസ്്മായിൽ 4 വർഷം മുമ്പാണ് റഫിയാത്തിനെ വിവാഹം കഴിച്ചത്. ദമ്പതികൾക്ക് കുട്ടികൾ പിറന്നില്ല.
ഭർത്താവുമായുള്ള പടല പിണക്കത്തെ തുടർന്ന് കോവിഡ് ലോക്ഡൗൺ ആരംഭിക്കുന്നതിന്റെ നാലു നാൾ മുമ്പാണ് യുവതി മുക്കൂടിലെ ഭർതൃഗൃഹത്തിൽ നിന്ന് ചിത്താരിയിലുള്ള വീട്ടിലെത്തിയത്.
ഭർതൃവീട്ടിലുണ്ടായ ചില പ്രതിസന്ധികൾ റഫിയാത്ത് സ്വന്തം മാതാവിനോട് തുറന്നു പറഞ്ഞതായി യുവതിയുമായി ബന്ധപ്പെട്ട അടുത്ത വൃത്തങ്ങൾ വെളിപ്പെടുത്തി.
യുവതിയുടെ മൃതദേഹം പരിയാരം മെഡിക്കൽ കോളേജിലാണ് പോസ്റ്റ്മോർട്ടം ചെയ്തത്. റിപ്പോർട്ട് വന്നിട്ടില്ലെന്ന് കേസ്സന്വേഷണ സംഘം വെളിപ്പെടുത്തി. ക്വാർട്ടേഴ്സിലെ മുറിയിൽ മെയ് 6-ന് വൈകുന്നേരം
5 മണിയോടെയാണ് യുവതി തൂങ്ങി മരിച്ചത്.
വിവാഹം കഴിഞ്ഞ് 4 വർഷത്തിനകത്തുണ്ടായ ആത്മഹത്യയെന്ന നിലയിൽ മരണ കാരണം കണ്ടെത്താനുള്ള ശ്രമത്തിലാണ് കേസ്സന്വേഷണ സംഘം.
മകളുടെ വേർപാടിൽ മാതാവ് മനംനൊന്തു കഴിയുന്നതിനാൽ ഉമ്മയുടെ മൊഴിയെടുക്കാൻ പോലീസ് 2 നാൾ താമസിപ്പിക്കുകയായിരുന്നു.