മൊബൈല്‍ ടീമുകളിലൂടെ ആഴ്ചയില്‍ ആയിരത്തോളം സ്രവ പരിശോധന

ജില്ലയില്‍ കോവിഡ് രോഗ ബാധിതരുടെ എണ്ണത്തില്‍ ഉണ്ടാകുന്ന വര്‍ദ്ധനവിനൊപ്പം സമ്പര്‍ക്ക കേസുകളും കൂടുന്നതിനാല്‍ സമൂഹ വ്യാപനത്തിലേക്ക് നീങ്ങാതിരിക്കുന്നതിനുള്ള പ്രതിരോധ നടപടികള്‍ ആരോഗ്യവകുപ്പ് ഊര്‍ജിതപ്പെടുത്തി.

ഇതിന്റെ ഭാഗമായി റാപ്പിഡ് ആന്റിജന്‍ പരിശോധനയ്ക്ക് പുറമേ ഇന്ന് മുതല്‍ ഓഗ് മെന്റല്‍ സർവ്വലെന്‍സിന്റെ ഭാഗമായി ജില്ലയില്‍ രണ്ട് മൊബൈല്‍ ടീമുകളെ സജ്ജീകരിച്ച് ആഴ്ച തോറും 1000 ത്തിലധികം സ്രവ പരിശോധന നടത്താനുള്ള ക്രമീകരണങ്ങള്‍ പൂര്‍ത്തിയായതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ എ വി രാംദാസ് അറിയിച്ചു.

മൊബൈല്‍ ടീമുകള്‍ ജില്ലയിലെ വിവിധ ആരോഗ്യകേന്ദ്രങ്ങളില്‍ ക്യാമ്പുകള്‍ നടത്തിയാണ് സാമ്പിളുകള്‍ ശേഖരിക്കുന്നത്.

Read Previous

മായം ചേരാത്ത ഭക്ഷണം കഴിക്കാം: ഗ്രാമീണ വിഭവങ്ങളുമായി കുടുംബശ്രീ ജനകീയ ഹോട്ടലുകള്‍

Read Next

രാജ്യദ്രോഹികൾ അകത്താകണം