മെട്രോ മുഹമ്മദ്ഹാജി സുഖം പ്രാപിക്കുന്നു

METRO MUHAMMED HAJI

ബേക്കൽ: ഉദര സംബന്ധമായ അസുഖം മൂലം കണ്ണൂർ മിംസ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന പ്രവാസി വ്യവസായിയും കാഞ്ഞങ്ങാട് സംയുക്ത മുസ്്ലീം ജമാഅത്ത് പ്രസിഡണ്ടുമായ മെട്രോ മുഹമ്മദ്ഹാജി സുഖം പ്രാപിച്ചു വരുന്നു.

പത്തു ദിവസം മുമ്പാണ് മുഹമ്മദ്ഹാജിയെ കണ്ണൂർ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഹാജിയുടെ ആരോഗ്യ നിലയിൽ പുരോഗതിയുണ്ട്. ഇന്നലെ ചെറിയ പെരുന്നാൾ ദിവസം ആശുപത്രിയിൽ അദ്ദേഹത്തെ പരിചരിച്ചു കൊണ്ടിരിക്കുന്ന മാലാഖമാർക്ക് അദ്ദേഹം പുതുവസ്ത്രങ്ങൾ വിതരണം ചെയ്തു. മുഹമ്മദ്ഹാജിയുടെ എക്കാലത്തേയും വിശ്വസ്തനും ഡ്രൈവറുമായ ചിത്താരിയിലെ പി.മുഹമ്മദലി പെരുന്നാൾ ദിനത്തിലും അദ്ദേഹത്തോടൊപ്പം ആശുപത്രിയിൽ തന്നെയുണ്ട്.

ഹ്രസ്വ സന്ദർശനാർത്ഥം ഗൾഫിൽ പോയിരുന്ന ഹാജിയുടെ പത്നി സുഹ്റയും മൂത്ത മകനും ഒരാഴ്ച മുമ്പ് നാട്ടിലെത്തിയ ശേഷം കണ്ണൂർ ആശുപത്രി പരിസരത്ത് കൊറോണ രോഗ വ്യാപന നിരീക്ഷണത്തിൽ കഴിയുകയാണ്.

LatestDaily

Read Previous

പെരുന്നാൾ ആഘോഷത്തിന്റെ പേരിൽ തെരുവിലിറങ്ങരുത്: കാന്തപുരം

Read Next

നീല: കെപിസിസിക്ക് പരാതി