കാഞ്ഞങ്ങാട് : കാസർകോട് കോവിഡ് സ്ഥിരീകരിക്കപ്പെട്ട മാധ്യമ പ്രവർത്തകനെ പരിയാരം ഗവൺമെന്റ് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. കണ്ണൂർ ജില്ലക്കാരനായ മാധ്യമ പ്രവർത്തകന് കാസർകോട് ജില്ലയിലെ ജോലിക്കിടെയാണ് രോഗം ബാധിച്ചത്. മാധ്യമ പ്രവർത്തകനുമായി സമ്പർക്കമുണ്ടായിരുന്നവരോടെല്ലാം നിരീക്ഷത്തിന് വിധേയമാകാൻ കാസർകോട് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എ.വി. രാംദാസ് നിർദ്ദേശം നൽകിയിട്ടുണ്ട്. ഇദ്ദേഹവുമായി സമ്പർക്കം പുലർത്തിയ കാസർകോട് ജില്ലാ കലക്ടർ ഡോ. ഡി. സജിത്ബാബു സ്വയം ക്വറന്റൈനിൽ പ്രവേശിച്ചു. മാധ്യമ പ്രവർത്തനുമായി വ്യക്തി സമ്പർക്കം പുലർത്തിയവരെ വിദഗ്ധ പരിശോധനയ്ക്ക് വിധേയമാക്കും.