മലബാർ ഗോൾഡ് മാനേജർ സൗദിയിൽ കോവിഡ് ബാധിച്ച് മരിച്ചു

കാഞ്ഞങ്ങാട്: സൗദിയിലെ റിയാദിൽ മലബാർ ഗോൾഡ് മാനേജർ നിതിൻ അബ്ദുല്ല 33, കോവിഡ് 19 ബാധിച്ച് മരണപ്പെട്ടു. 2011 മുതൽ മലബാർ ഗോൾഡ് മാനേജ്മെന്റ് ടീം അംഗമാണ്. കോഴിക്കോട് ജില്ലയിൽ മേപ്പയ്യൂരിലെ അരീക്കുളം പാറക്കുളങ്ങര മീത്തലെ ചെറുതാൽ അബ്ദുല്ല (മേപ്പയ്യൂർ നിയോ മെഡിക്കൽ ഉടമ) സൗദയുടെയും മകനാണ്. റിയാദ് ഒലയിലെ സുലൈമാൻ ഹബീബ് ആശുപത്രിയിൽ ഒരാഴ്ചയായി ചികിത്സയിലായിരുന്നു. ഭാര്യ: ജിമ്മി, മക്കൾ: സോഹ, ഫാത്തിമ, മുഹമ്മദ് അലീം, നിജിൻ അബ്ദുല്ല കുടംബത്തോടൊപ്പം റിയാദിലായിരുന്നു.

Read Previous

വ്യാജ പ്രചാരണം : ലീഗ് നേതാവിനെതിരെ കേസ്

Read Next

കഠിനംകുളം ബലാത്സംഗം: നാല് പ്രതികൾ അറസ്റ്റിൽ