ഭൂരിഭാഗം കടകളും തുറന്നു: ജനജീവിതം സാധാരണ നിലയിലേക്ക്

Kanhangad

കാഞ്ഞങ്ങാട്: 50 ദിവസക്കാലം നീണ്ടുനിന്ന കോവിഡ് രോഗ ലോക്ഡൗണിന് ശേഷം ഇന്ന് നിയന്ത്രണങ്ങളിൽ അയവു വന്നതോടെ കാഞ്ഞങ്ങാട് നഗരത്തിൽ ഭൂരിഭാഗം കടകളും കാലത്തുമുതൽ തുറന്നു.

ഒരു നിലയിൽ പ്രവർത്തിക്കുന്ന ചെറുതുണിക്കടകൾ, ഹാർഡ്്വേഴ്സ് സ്ഥാപനങ്ങൾ, ചെറുകിട കച്ചവട സ്ഥാപനങ്ങൾ എന്നിവയെല്ലാം ഇന്ന് തുറന്ന് വ്യാപാരം നടത്തി വരികയാണ്. പാർസൽ സർവ്വീസുമായി കൂടുതൽ ഹോട്ടലുകളും തുറന്ന് പ്രവർത്തിക്കുന്നുണ്ട്. ഓട്ടോ പാർട്ട്സ്, ചെരുപ്പ് കടകൾ, വർക്ക് ഷാപ്പുകൾ എന്നിവയും ഇന്ന് തുറന്നിട്ടുണ്ട്.

ജനങ്ങൾ കൂട്ടത്തോടെ നഗരത്തിലിറങ്ങിയതോടെ പോലീസ് മാസ്ക് നിർബന്ധമാക്കി. നാളെ മുതൽ കൂടുതൽ വ്യാപാരികൾ അവരവരുടെ കടകൾ തുറക്കാൻ നഗരത്തിലെത്തുമെന്ന് കരുതുന്നു.

പാസഞ്ചർ ട്രെയിനുകൾ ഓടിത്തുടങ്ങുന്നതോടെ കൂടുതൽ യാത്രക്കാർ നഗരത്തിലെത്തുമെന്ന് കരുതുന്നു. ജീവനക്കാർ എത്താതിരുന്ന സർക്കാർ ഓഫീസുകളിൽ നാളെ മുതൽ ഹാജർ നില 50 ശതമാനമാക്കി സർക്കാർ മുന്നറിയിപ്പു നൽകിയിട്ടുണ്ട്.

LatestDaily

Read Previous

കാസർകോട് ടാറ്റ സർക്കാർ കോവിഡ് ആശുപത്രി നിർമ്മാണം പുരോഗമിക്കുന്നു

Read Next

കോട്ടച്ചേരി മേൽപ്പാല നിർമ്മാണം രാജ്മോഹൻ ഉണ്ണിത്താൻ സന്ദർശിച്ചു