ബീവറേജസ് ഔട്ട്‌ലെറ്റുകള്‍ തുറക്കാനൊരുങ്ങി സര്‍ക്കാര്‍

Kerala State Beverages

തിരുവനന്തപുരം: ലോക്ഡൗണ്‍ തുടരുമ്പോള്‍ വരുന്ന തിങ്കളാഴ്ച മുതല്‍ ബീവറേജസ് കോര്‍പ്പറേഷന്റെ ഔട്ട്‌ലെറ്റുകള്‍ തുറക്കാനൊരുങ്ങി സര്‍ക്കാര്‍.

കടുത്ത നിയന്ത്രണങ്ങള്‍ പ്രഖ്യാപിക്കപ്പെടുന്നില്ലെങ്കില്‍ നല്‍കിയിരിക്കുന്ന മാര്‍ഗ്ഗനിര്‍ദേശം അനുസരിച്ച് മെയ് 4 മുതല്‍ ഔട്ട്‌ലെറ്റുകള്‍ തുറന്നു പ്രവര്‍ത്തിക്കാനാകുമെന്ന് കോര്‍പ്പറേഷന്‍ പുറത്തിറക്കിയ സര്‍ക്കുലറില്‍ പറയുന്നു. മാര്‍ച്ച് 24 മുതല്‍ ഔട്ട്‌ലെറ്റുകള്‍ അടഞ്ഞു കിടക്കുകയാണ്.

തുറക്കുമ്പോള്‍ സ്വീകരിക്കേണ്ട മുന്‍കരുതല്‍ നടപടികള്‍ ചൂണ്ടിക്കാട്ടിക്കൊണ്ട്് ഔട്ട്‌ലെറ്റ് മാനേജര്‍മാര്‍ക്ക് ബീവറേജസ് എംഡി സ്പര്‍ജന്‍ കുമാര്‍ കത്തു നല്‍കി. സാമൂഹ്യ അകലം പാലിക്കുക, മുന്നില്‍ സാനിറ്റൈസറും ഹാന്‍ഡ്‌വാഷും വെയ്ക്കുക. തുറക്കുന്നതിന് മുമ്പായി വെയര്‍ഹൗസും ഔട്ട്‌ലെറ്റുകളും അണുനാശിനി തളിക്കുക എന്നിവയാണ് നല്‍കിയിരിക്കുന്ന പത്തിന നിർദ്ദേശങ്ങളില്‍ പ്രധാനപ്പെട്ടത്.

നിർദ്ദേശങ്ങള്‍ മാനേജര്‍മാര്‍ പാലിച്ചിട്ടുണ്ടെന്ന് ഓഡിറ്റര്‍മാര്‍ പരിശോധന നടത്തി ഉറപ്പ് വരുത്തണം. ലോക്ഡൗണ്‍ തുടങ്ങിയ ശേഷം ബീവറേജസ് ഔട്ട്‌ലെറ്റുകള്‍ തുറക്കാനും മദ്യവിതരണം തടസ്സമില്ലാതെ നടത്താനും സര്‍ക്കാര്‍ പല രീതിയിലുള്ള ശ്രമങ്ങള്‍ നടത്തിയിരുന്നെങ്കിലും ഒന്നും നടന്നിരുന്നില്ല.

ലോക്ഡൗണില്‍ മദ്യം കിട്ടാതെ ആള്‍ക്കാര്‍ ആത്മഹത്യ ചെയ്യുന്ന സംഭവം വരെ ഉണ്ടായ സാഹചര്യത്തില്‍ വീടുകളില്‍ മദ്യം നല്‍കാനുള്ള സാധ്യത സര്‍ക്കാര്‍ പരിശോധിച്ചിരുന്നു

Read Previous

ആംബുലൻസിലെ ലഹരി കള്ളക്കടത്തിൽ പിടികൂടിയത് പരൽ മീനിനെ മാത്രം

Read Next

കേസ്സ് പകപോക്കൽ