ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കാഞ്ഞങ്ങാട്: വൻ നഗരങ്ങളിൽ മാത്രം ലഭിക്കുന്ന സൗന്ദര്യ ശസ്ത്രക്രിയ സേവനങ്ങളും, പ്ലാസ്റ്റിക്ക് സർജറിയും ഇനി കാഞ്ഞങ്ങാട്ടും.
കാഞ്ഞങ്ങാട്ടെ പ്രശസ്ത ഗർഭാശയ രോഗ വിദഗ്ദ ഡോ. ശശിരേഖയുടെ മകൻ ഡോ. പ്രജ്വൽ .കെ. റാവുവാണ് പ്ലാസ്റ്റിക്ക് സർജറി ചികിത്സയിൽ കഴിവ് തെളിയിച്ച യുവ ഡോക്ടർ. മണിപ്പാൽ കെഎംസി ആശുപത്രിയിലെ മുൻ അസിസ്റ്റന്റ് പ്രൊഫസറായ പ്രജ്വൽ.കെ. റാവു വൈദ്യശാസ്ത്ര മേഖലയിൽ തെരഞ്ഞെടുത്ത വഴി കോസ്മെറ്റിക്ക് ആന്റ് പ്ലാസ്റ്റിക്ക് സർജറിയാണ്.
3 വർഷത്തോളം മംഗളൂരു ഏ.ജെ. ആശുപത്രിയിൽ ജോലി നോക്കിയിട്ടുള്ള ഇദ്ദേഹം മംഗളൂരുവിലെ വിവിധ ആശുപത്രികളിൽ വിസിറ്റിങ്ങ് ഡോക്ടറാണ്. ശരീര വൈരൂപ്യം മാറ്റാനുള്ള കോസ്മറ്റിക്ക് ചികിത്സയും, പ്ലാസ്റ്റിക്ക് സർജറിയും കാസർകോട് ജില്ലക്കാർക്ക് അത്ര സുപരിചതമല്ല. വെള്ളിത്തിരയിൽ നിറഞ്ഞാടുന്ന പല പ്രമുഖ ചലച്ചിത്ര താരങ്ങളും തങ്ങളുടെ സൗന്ദര്യം നിലനിർത്തുന്നത് തന്നെ കോസ്മറ്റിക്ക് സർജറിയിലൂടെയും, പ്ലാസ്റ്റിക്ക് സർജറിയിലൂടെയുമാണ്.
മുഖത്തെ ചുളിവുകൾ മാറ്റുന്ന ലിപ്പോസക് ഷൻ, ഫേസ് ലിഫ്റ്റിങ്ങ്, സ്ത്രീകളുടെ ഇടിഞ്ഞ മാറിടങ്ങൾ ഉയർത്തുന്നതിനുള്ള ചികിത്സ, തീപ്പൊള്ളലിന്റെയും മുറിവുകളുടെയും പാടുകൾ മാറ്റുന്ന ചികിത്സ, തലമുടി പറിച്ചു നടൽ തുടങ്ങി വിവിധ ചികിത്സാ രീതികളിലാണ് ഡോ. പ്രജ്വൽ.കെ. റാവു പരിശീലനം നേടിയിട്ടുള്ളത്. നിലവിൽ ഇദ്ദേഹത്തിന്റെ സേവനം കാഞ്ഞങ്ങാട്ടെ സിറ്റി ഹോസ്പിറ്റൽ, മൻസൂർ ഹോസ്പിറ്റൽ, മാവുങ്കാൽ സഞ്ജീവനി ആശുപത്രി, കാസർകോട് കിംസ്, കാഞ്ഞങ്ങാട് സൺറൈസ് ആശുപത്രി എന്നിവിടങ്ങളിൽ ലഭ്യമാണ്. ഇദ്ദേഹത്തിന്റെ ഭാര്യ ഡോ. ശ്രുതി വന്ധ്യതാനിവാരണ ചികിത്സകയാണ്.