പ്രധാനമന്ത്രിയും സൈനീക മേധാവികളും ലഡാക്കില്‍

സംഘര്‍ഷ മേഖലയിലേക്കുള്ള യാത്ര മുന്നറിയിപ്പില്ലാതെ

ന്യൂദല്‍ഹി: ഇന്ത്യാ – ചൈനാ അതിര്‍ത്തി സംഘര്‍ഷം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ലഡാക്കിലെത്തി.

സംയുക്ത സൈനിക മേധാവി ജനറല്‍ ബിപിന്‍ റാവത്തും , കരസേനാ മേധാവി എംഎം നരവനെയും, പ്രധാനമന്ത്രിക്കുമൊപ്പം ഉണ്ടായിരുന്നു. ലഡാക്കില്‍ നടന്ന സംഘര്‍ഷ സാഹചര്യം വിലയിരുത്താനും സൈനിക വിന്യാസം അറിയാനുമാണ് മുന്നറിയിപ്പില്ലാതെ യുള്ള മോദിയുടെ ഈ സന്ദർശനം.

രാവിലെ തന്നെ ഉന്നതതല സംഘം ലേ യില്‍ എത്തി. പിന്നാല ലഡാക്കിലുമെത്തി. നിമുവില്‍ സൈനികരുമായി കൂടിക്കാഴ്ച നടത്തിയ അദ്ദേഹത്തിന് സ്ഥിതിഗതികള്‍ ലഫ്. ജനറല്‍ ഹരീന്ദര്‍ സിംഗ് വിശദീകരിച്ചു കൊടുത്തു.

11,000 അടി ഉയരത്തിലാണ് നിമുവിലെ സൈനിക കേന്ദ്രം. അതിര്‍ത്തിയിലെ ​സേനാ വിന്യാസം വിലയിരുത്താനായിരുന്നു മോദി എത്തിയത്.

അതീവ രഹസ്യമായിട്ടായിരുന്നു പ്രധാനമന്ത്രിയുടെ യാത്ര. ലേയില്‍ എത്തിയ ശേഷമാണ് പ്രധാനമന്ത്രി ലഡാക്ക് സന്ദര്‍ശിക്കുന്ന വാർത്ത പുറത്തുവന്നത്.

ജൂണ്‍ 15 ന് കിഴക്കന്‍ ലഡാക്കില്‍ കഴിഞ്ഞ മാസം ഇന്ത്യയുടേയും ചൈനയുടെയും സൈനികര്‍ തമ്മില്‍ നടന്ന ഏറ്റുമുട്ടലില്‍ ഇന്ത്യയുടെ 20 സൈനികര്‍ കൊല്ലപ്പെട്ടിരുന്നു. ഇരു രാജ്യങ്ങളും സൈനിക പിന്മാറ്റ ചര്‍ച്ചകള്‍ നടക്കുന്നതിനിടയിലാണ് പ്രധാനമന്ത്രിയുടെ അപ്രതീക്ഷിത സന്ദര്‍ശനം.

ലഡാക്കിലെ ഇന്ത്യന്‍ അതിര്‍ത്തിയില്‍ ചൈനയുടെ ഏതു നീക്കത്തെയും അതേ നാണയത്തില്‍ തന്നെ തിരിച്ചടിക്കുമെന്ന് പ്രധാനമന്ത്രി കഴിഞ്ഞയാഴ്ച നടത്തിയ റേഡിയോ സന്ദേശത്തില്‍ വ്യക്തമാക്കിയിരുന്നു. ഇന്ത്യയ്ക്ക് സൗഹൃദം സൂക്ഷിക്കാനറിയാം.

എന്നാല്‍ അത് ദൗര്‍ബല്യമായി കരുതരുതെന്നും ഭാരതമാതാവിനെ തൊട്ടുകളിക്കാന്‍ ആരേയും അനുവദിക്കില്ലെന്നത് നമ്മുടെ ധീരരായ സൈനികര്‍ തെളിയിച്ചു കൊടുത്തുവെന്നും മോദി പറഞ്ഞു.

വെള്ളിയാഴ്ച ഇവിടം പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് സന്ദര്‍ശിക്കാന്‍ പദ്ധതിയിട്ടിരുന്നെങ്കിലും, വ്യാഴാഴ്ച അത് മാറ്റി. കിഴക്കന്‍ ലഡാക്കിലെ അതിര്‍ത്തിയിൽ പ്രകോപനത്തിനു പിന്നാലെ അരുണാചല്‍ പ്രദേശ് സെക്ടറിലും ഇന്ത്യന്‍ പ്രദേശത്തേക്കു കടന്നുകയറാന്‍ െചെനീസ് ശ്രമം നടത്തുന്നുണ്ട്. അരുണാചലിലെ നിയിഞ്ചിയില്‍ യഥാര്‍ഥ നിയന്ത്രണരേഖയ്ക്കു സമീപം െചെനീസ് െസെന്യം വന്‍ സന്നാഹം ഒരുക്കുന്നതായി ഇന്ത്യന്‍ െസെനികവൃത്തങ്ങള്‍ അറിയിച്ചു.

ഈ ഭാഗത്ത് അതിര്‍ത്തിക്ക് ഒരു കിലോമീറ്റര്‍ അരികില്‍ വരെ െചെന വന്‍തോതില്‍ നിർമ്മാണപ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ട്. െസെനിക വാഹനങ്ങള്‍ എത്തിക്കുന്നതിനായി കൂടുതല്‍ റോഡുകളും പാലങ്ങളും നിർമ്മിക്കുകയാണെന്നാണ് ഇന്ത്യന്‍ െസെന്യത്തിന്റെ വിലയിരുത്തല്‍.

ഇവിടെ അതിര്‍ത്തിയില്‍നിന്ന് ഏകദേശം 20 കി.മീ. അപ്പുറം െചെന വ്യോമസേനാ താവളം, ഹെലിപ്പാഡ്, റെയില്‍വേ സ്‌റ്റേഷന്‍ അടക്കമുള്ളവയുടെ നിർമ്മാണം പൂര്‍ത്തിയാക്കിക്കഴിഞ്ഞു. ഇതിനു പുറമേ തവാങ്, വലോക് എന്നിവിടങ്ങളിലും െചെനയുടെ സേനാനീക്കമുണ്ട്. കനത്ത ജാഗ്രതയും നിരീക്ഷണവും തുടരുകയാണെന്നു സേനാ ഉദ്യോഗസ്ഥര്‍ മോദിയെ അറിയിച്ചു.

LatestDaily

Read Previous

ഡോക്ടർ പി. കൃഷ്ണൻ മുൻകൂർ ജാമ്യം തേടി

Read Next

യു. എൻ ദൗത്യസംഘത്തിൽ മലയാളി; നീലേശ്വരം ബന്ധം