പെരുന്നാൾ ആഘോഷത്തിന്റെ പേരിൽ തെരുവിലിറങ്ങരുത്: കാന്തപുരം

കാഞ്ഞങ്ങാട്: വിശുദ്ധ റമദാനിൽ വിശ്വാസികൾ വീട്ടിലിറുന്ന് വ്രതശുദ്ധി കൈവരിച്ചത് പോലെ പെരുന്നാളിനും സ്വന്തം വീടുകളിൽ തന്നെ നമസ്ക്കാരം നിർവ്വഹിക്കണമെന്നും കാന്തപുരം ഏ.പി. അബൂബക്കർ മുസ്്ല്യാർ അഭ്യർത്ഥിച്ചു.

ഇതൊരു വലിയ പരീക്ഷണത്തിന്റെ ഘട്ടമാണ്. പള്ളികൾ പെരുന്നാൾ നമസ്ക്കാരമില്ലാതെ അടഞ്ഞ് കിടക്കുമ്പോൾ കുടുംബ സന്ദർശനത്തിന്റെ പേരിൽ പോലും പുറത്തിറങ്ങരുത്. നൂറുകണക്കിന് മനുഷ്യർ രോഗത്താലും പട്ടിണി കിടന്നും വിവിധ ഭാഗങ്ങളിൽ ബുദ്ധിമുട്ടിക്കഴിയുമ്പോൾ പെരുന്നാളിന്റെ പുതുവസ്ത്രത്തിനായി ആരും അങ്ങാടിയിൽ ഇറങ്ങരുത്.

യാതൊരു വിധ ആർഭാഢവും ഈ സമയത്ത് വേണ്ട. അത് വിശ്വാസികൾക്ക് ചേർന്നതുമല്ല. മഹാ വിപത്തിൽ നിന്ന് ലോകത്തെ രക്ഷിക്കാനുള്ള അകമുരുകിയ പ്രാർത്ഥനകളായിരിക്കണം ഇനിയുള്ള പവിത്രമായ നോമ്പ് ദിനങ്ങളിലും പെരുന്നാൾ ദിനത്തിലും വിശ്വാസികളിൽ നിന്നുണ്ടാവേണ്ടതെന്ന് കാന്തപുരം പറഞ്ഞു.

Read Previous

ഓട്ടോ നിരത്തിലിറങ്ങി; പ്രതിസന്ധി തീരുന്നില്ലെന്ന് ഡ്രൈവർമാർ

Read Next

മെട്രോ മുഹമ്മദ്ഹാജി സുഖം പ്രാപിക്കുന്നു