പുല്ലൂർ സ്വദേശി ഹൃദയാഘാതം മൂലം മരിച്ചു

കാഞ്ഞങ്ങാട്: കാസർകോട്ബെള്ളൂർ ഗ്രാമ പഞ്ചായത്ത് സെക്രട്ടറി പുല്ലൂർ സ്വദേശി ദാമോദരൻ 55, അന്തരിച്ചു.

ഹൃദയാഘാതത്തെത്തുടർന്ന് കണ്ണൂർ പരിയാരം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന അദ്ദേഹത്തിന്റെ സ്ഥിതി കഴിഞ്ഞ ദിവസം പെട്ടെന്ന് വഷളാകുകയും രാത്രി മരണം സംഭവിക്കുകയുമായിരുന്നു.

കോവിഡ് പ്രതിരോധ പ്രവർത്തനത്തിൽ ബെള്ളൂർ ഗ്രാമ പഞ്ചായത്തിന്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുത്തത് ദാമോദരനായിരുന്നു. പഞ്ചായത്തിലെ ആദ്യ ഘട്ടത്തിലെ പ്രതിസന്ധികളെ മികച്ച നിലയിൽ തരണം ചെയ്ത് സ്ഥതിഗതികൾ സാധാരണനിലയിലേയ്ക്ക് കൊണ്ടുവന്ന ഘട്ടത്തിലാണ് ദാമോദരനെ മരണം തട്ടിയെടുത്തത്. നെടൊട്ടുക്കും അതിജീവനത്തിനായി പൊരുതുമ്പോൾ ദാമോദരന്റെ വിയോഗം താങ്ങാവുന്നതിലേറെയാണെന്ന് ബെള്ളൂർ പഞ്ചായത്തിലെ സഹപ്രവർത്തകർ പറഞ്ഞു. ദാമോദരൻ കാഞ്ഞങ്ങാടിനു സമീപം മാവുങ്കാൽ പുല്ലൂരിലെ പൊള്ളക്കട സ്വദേശിയാണ്. ഭാര്യ ലീന പൊതുമരാമത്ത് വകുപ്പിൽ ഓവർസിയർ. മക്കൾ വിജയലക്ഷ്മി, ശ്രീഹരി വിദ്യാർത്ഥികൾ.

x (x)
 

LatestDaily

Read Previous

പ്രതിരോധ പ്രവർത്തനങ്ങൾ പാളം തെറ്റുമോ…?

Read Next

റെയിൽവേ സ്റ്റേഷനുകളിൽ പരിശോധന കർശനമാക്കും