പള്ളികൾ തുറക്കാന്‍ അനുമതിയില്ല; പ്രചരിക്കുന്നത് വ്യാജസന്ദേശം

കാസര്‍കോട്: കേരളത്തില്‍ പള്ളി തുറക്കാന്‍ അനുമതി നല്‍കിയതായുള്ള പ്രചാരണം വ്യാജം. സൗദി അറേബ്യയില്‍ ഞായറാഴ്ച മുതല്‍ പള്ളി തുറക്കാന്‍ ഭരണകൂടം തീരുമാനിച്ച വാര്‍ത്തയുടെ ചില ഭാഗങ്ങള്‍ മാത്രം അടർത്തിയെടുത്താണ് സമൂഹ മാധ്യമങ്ങളിൽ വ്യാജ പ്രചാരണം.

കേരളത്തില്‍ പള്ളി തുറക്കാന്‍ സർക്കാർ അനുമതി നല്‍കിയിട്ടില്ല. വാട്‌സ്ആപ്പിലും ഫേസ്ബുക്കിലൂടെയുമാണ് വ്യാജ സന്ദേശം വ്യാപകമായി പ്രചരിക്കുന്നത്. ഇത് പരക്കെ ആശയക്കുഴപ്പത്തിന് കാരണമായി.

ഇത്തരത്തില്‍ വ്യാജ പ്രചാരണം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നാണ് പോലീസ് മുന്നറിയിപ്പ്. കോവിഡിന്റെ മറവില്‍ ചിലര്‍ മനഃപൂർവം വ്യാജപ്രചരണങ്ങള്‍ നടത്തുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇത്തരക്കാര്‍ക്കെതിരെ നടപടിയുണ്ടാകും. ഇത്തരം വ്യാജ പ്രചരണങ്ങളില്‍ ആരും വീണുപോകരുതെന്നും സത്യമാണെന്ന് ഉറപ്പില്ലാത്ത ഒരു വിവരവും ഗ്രൂപ്പുകളില്‍ വ്യാപകമായി കൈമാറരുതെന്നും പോലീസ് അറിയിച്ചു.

LatestDaily

Read Previous

തേജസ്വിനി ആശുപത്രിയിൽ ചീട്ടുമാറി മരുന്ന് നൽകി

Read Next

ലൈംഗികാതിക്രമം ഗാർഗി മറച്ചുവെച്ചു