ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കാഞ്ഞങ്ങാട്: നഗരത്തിലെ പല ചെറുകിട വൻകിട ഹോട്ടലുകളും, ജ്യൂസ് കടകളും തങ്ങളുടെ സ്ഥാപനത്തിൽ നിന്നും മലിനജലം നഗരത്തിലെ ഓവുചാലുകളിലേക്കാണ് ഒഴുക്കി വിടുന്നത്. ഇതിനുദാഹരണമാണ് ഇന്നലെ പുതിയകോട്ടയിൽ ഓവുചാൽ വൃത്തിയാക്കാനിറങ്ങിയ തൊഴിലാളികൾക്ക് കാണാനായത്.
പുതിയകോട്ട സ്മൃതി മണ്ഡപത്തിന് നേരെ എതിർവശത്തെ കടയിൽ നിന്നാണ് അനധികൃതമായി കടയിലെ മലിന ജലം ഓവുചാലിലേക്കൊഴുക്കാനായി സ്ഥാപിച്ച പൈപ്പ് കണ്ടെത്തിയത്. കെ.എസ്.ടി.പി സ്ഥാപിച്ച സ്ലാബിനിടയിലൂടെ ഓവുചാലിലേക്ക് പൈപ്പ് സ്ഥാപിച്ച നിലയിലാണ് കണ്ടെത്തിയത്.
ജ്യൂസ് മാജിക് ആന്റ് ഫ്രൂട്ട്സ് എന്ന സ്ഥാപനത്തിന്റെ അകത്തു നിന്ന് പുറത്തു കൂടി ഓവുചാലിലേക്ക് പൈപ്പ് സ്ഥാപിച്ചാണ് മലിന ജലം ഒഴുക്കി വിട്ടത്. ലോക്ഡൗൺ ആയതു കാരണം കട തുറക്കാറില്ല. ആൾ തിരക്കേറിയ ഇത്തരം സ്ഥലങ്ങളിലെ കടകളിൽ നിന്നും മലിന ജലം ഓവുചാലിലേക്ക് ഒഴുക്കി വിടുന്നത് ശ്രദ്ധയിൽപ്പെടുത്തിയാലും അധികൃതർ കാര്യമായ നടപടിയൊന്നും കൈക്കൊള്ളാറില്ലെന്നാണ് പരിസര വാസികൾ പറയുന്നത്.
നഗരത്തിലെ പ്രമുഖ ഹോട്ടലുകളും ശീതള പാനീയ കടകളും ഇത്തരത്തിൽ നിയമലംഘനം നടത്തുന്നതായി മുൻപും പരാതിയുണ്ടായിരുന്നു. എന്നാൽ നടപടികൾ കൈക്കൊള്ളേണ്ട നഗരസഭാ ആരോഗ്യ വിഭാഗത്തിന്റെ നിലപാട് കർശനമല്ലാത്തതാണ് ഇത്തരം നിയമ ലംഘനങ്ങൾ ആവർത്തിക്കാൻ കാരണമാവുന്നതെന്നും നഗരവാസികൾ പറയുന്നു.