തേനീച്ചയുടെ കുത്തേറ്റ് മരിച്ചു

Written with ParagraphAI.

സ്വന്തം ലേഖകൻ

തൃക്കരിപ്പൂർ: തേനീച്ചക്കുത്തേറ്റ് ആധാരമെഴുത്തുകാരൻ മരിച്ച സംഭവത്തിൽ  ചന്തേര പോലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തു. തൃക്കരിപ്പൂർ എളമ്പച്ചി തെക്കുമ്പാട്ടെ ടി.പി. ഭാസ്കര പൊതുവാളാണ് 79, തേനീച്ചക്കുത്തേറ്റ് ചികിത്സയിലിരിക്കെ മരിച്ചത്. ജനുവരി 12-ന് വൈകുന്നേരം 4 മണിക്കാണ് വീട്ടുവരാന്തയിൽ ചായ കുടിച്ചുകൊണ്ടിരിക്കുകയായിരുന്ന ഭാസ്കര പൊതുവാളിന് തേനീച്ചക്കുത്തേറ്റത്.

ഇന്നലെയാണ് അദ്ദേഹം ചികിത്സയ്ക്കിടെ ആശുപത്രിയിൽ മരിച്ചത്. തൃക്കരിപ്പൂരിലെ ആധാരമെഴുത്തുകാരനും നാടക പ്രവർത്തകനുമാണ് ഇദ്ദേഹം. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾ ഏറ്റുവാങ്ങി. ഭാര്യ: ജാനകി. മക്കൾ: സുനിത, സുനിൽ ആർട്ടിസ്റ്റ്, സുധാര (ഹൈദരാബാദ്), സുധീഷ് (ആധാരമെഴുത്ത് തൃക്കരിപ്പൂർ).

LatestDaily

Read Previous

അധിക നികുതി ചുമത്തുന്നു; ഹർജിയുമായി നടി അനുഷ്ക ശർമ

Read Next

കുണ്ടംകുഴി നിക്ഷേപത്തട്ടിപ്പ് വിനോദ്കുമാർ അറസ്റ്റിൽ