ഡി. ശിൽപ്പ ചുമതലയേറ്റു

കാസർകോട്: ജില്ലാ പോലീസ് മേധാവിയായി ഡി. ശിൽപ്പ ഐ.പി.എസ് ചുമതലയേറ്റു. ഇന്ന് രാവിലെ 11.30 മണിയോടെ ഓഫീസിലെത്തിയ ഡി. ശിൽപ്പ ഔദ്യോഗിക ചുമതല ഏറ്റെടുത്തു. കോവിഡ് പ്രതിരോധത്തിൽ തുടർന്ന് വരുന്ന ജാഗ്രത ജനങ്ങൾ തുടരണമെന്ന് ഡി. ശിൽപ്പ ആവശ്യപ്പെട്ടു. പി.എസ് സാബു ആലപ്പുഴയിലേക്ക് മാറ്റി നിയമിച്ച ഒഴിവിലേക്കാണ് ഡി. ശിൽപ്പയെ നിയമിച്ചത്. ജില്ലയിൽ ചുമതലയേൽക്കുന്ന ആദ്യ വനിതാ പോലീസ് മേധാവിയാണിവർ. ജില്ലയിൽ മുൻപ് ഏ.എസ്.പിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.

Read Previous

വൈദ്യതി മുടങ്ങി: ഓൺലൈൻ ഹരിശ്രീയിൽ കുടുങ്ങി

Read Next

മെട്രോ മുഹമ്മദ്ഹാജിയെ മൈത്ര ആശുപത്രിയിൽ