എറണാകുളം : ‘കോഴിപ്പോര്’ എന്ന സിനിമയുടെ രണ്ട് സംവിധായകരില്‍ ഒരാളായ ജിബിത് ജോര്‍ജ് അന്തരിച്ചു. 28 വയസ്സായിരുന്നു. ഹൃദയാഘാതമാണ് മരണകാരണം. ലോക്ക് ഡൗണിന് ശേഷം ചിത്രം വീണ്ടും റിലീസ് ചെയ്യാന്‍ ഇരിക്കെയാണ് മരണം. അങ്കമാലി സ്വദേശിയാണ്. ജിബിത് ജോര്‍ജും ജിനോയ് ജനാര്‍ദ്ദനനും ചേര്‍ന്നാണ് കോഴിപ്പോര് സംവിധാനം ചെയ്തത്. നടി വീണ നന്ദകുമാര്‍ ആദ്യമായി അഭിനയിച്ച ചിത്രമായിരുന്നു. മാര്‍ച്ച് ആറിനാണ് ചിത്രം റിലീസായത്. ഗാഗുല്‍ത്തായിലെ കോഴിപ്പോര് എന്ന് ചിത്രത്തിന് ആദ്യം പേരിട്ടിരുന്നെങ്കിലും പിന്നീട് അത് മാറ്റുകയായിരുന്നു.