തൃക്കരിപ്പൂർ: കോവിഡ് 19 രോഗബാധയെത്തുടർന്ന് ദുബായിൽ അന്തരിച്ച തൃക്കരിപ്പൂർ സ്വദേശിയുടെ മൃതദേഹം ദുബായിൽ തന്നെ ഖബറടക്കും.
തക്കരിപ്പൂർ മട്ടമ്മൽ മധുരങ്കൈയിലെ എം.ടി.പി. കുഞ്ഞബ്ദുല്ലയാണ് 63, ദുബായിൽ കോവിഡ് രോഗം ബാധിച്ച് മരിച്ചത്. പനിയെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ഇദ്ദേഹത്തിന്റെ ആന്തരിക ശ്രവങ്ങൾ പരിശോധിച്ചതിനെത്തുടർന്നാണ് കോവിഡ് 19 സ്ഥിരീകരിച്ചത്.
പയ്യന്നൂർ തായിനേരിയിൽ താമസക്കാരനായിരുന്നു ഇദ്ദേഹവും കുടുംബവും. ഭാര്യ ജമീല, മക്കൾ നജ്മ, നജീം. സഹോദരങ്ങൾ മുഹമ്മദ് കുഞ്ഞിഹാജി,അബ്ദുൾ റഹ്മാൻ, കുഞ്ഞുമൊയ്തീൻ ഹാജി, അലീമ.