കാസർകോട്ട് അതിജാഗ്രത: രോഗിക്കെതിരെ കേസ്

കാസര്‍കോട്: കാസര്‍കോട് കോവിഡ് പടരാനിടയാവുന്ന വിധത്തിൽ അധികൃതരുടെ നിർദ്ദേശങ്ങൾ ലംഘിച്ച രോഗിക്കെതിരെ കേസെടുത്തു. കുഡ്‌ലു സ്വദേശിയായ ഇയാളില്‍ നിന്ന് അ‍ഞ്ചുപേര്‍ക്കാണ് കോവിഡ് പടര്‍ന്നത്. നിർദ്ദേശങ്ങള്‍ അവഗണിച്ച് പൊതുപരിപാടികളിലും ചടങ്ങുകളിലും സംബന്ധിച്ചതിനാണ് കേസ്. രോഗി അധികൃതരോട് സഹകരിക്കുന്നില്ലെന്ന് കാസർകോട് കലക്ടർ പറഞ്ഞു. ആറ് കോവിഡ് കേസുകള്‍ സ്ഥിരീകരിച്ച കാസര്‍കോട്ട് കനത്ത ജാഗ്രത തുടരുകയാണ്. സര്‍ക്കാര്‍ നിർദ്ദേശം അവഗണിച്ച് തുറന്ന കടകള്‍ കലക്ടര്‍ നേരിട്ടെത്തി അടപ്പിച്ചു. കാസർകോട് രാവിലെ അധികൃതരുടെ ഉത്തരവ് മറി കടന്ന് തുറന്ന പതിനൊന്ന് കടകൾക്കെതിരെയും ജില്ലാ മജിസ്ട്രേറ്റ് കൂടിയായ കലക്ടറുടെ നിർദ്ദേശ പ്രകാരം പോലീസ് കേസെടുത്തു.

സര്‍ക്കാരോഫീസുകള്‍ക്ക് അടുത്ത ഒരാഴ്ചത്തേക്ക് അവധി പ്രഖ്യാപിച്ചിരിക്കുകയാണ്.ആരാധനാലയങ്ങളും ക്ലബ്ബുകളും രണ്ടാഴ്ചത്തേക്കും അടച്ചിടും. ഇന്ന് ഉച്ചയോടെ കാസര്‍കോട്നിന്ന് കർണ്ണാടകയിലേക്കുള്ള ഗതാഗതം നിരോധിക്കും. ഈമാസം 31 വരെയാണ് നിരോധനം.

എരിയാലിൽ കോവിഡ് ബാധ സ്ഥിരീകരിച്ച 47 കാരനുമായി സമ്പർക്കം പുലർത്തിയതിനു ശേഷവും ആശുപത്രിയിൽ പോകാൻ വിസ്സമ്മതിച്ചതിന് എരിയാൽ സ്വദേശിയുടെ സുഹൃത്തിനെതിരെ കാസർകോട് പോലീസ് കേസെടുത്തു.

നിരീക്ഷണത്തിൽ കഴിയണമെന്ന പോലീസിന്റെയും, ആരോഗ്യവകുപ്പിന്റെയുംനിർദ്ദേശം ലംഘിച്ചതിനാണ് കേസ്. അതേസമയം, ഇന്നലെ കോവിഡ് സ്ഥിരീകരിച്ച പന്ത്രണ്ടില്‍ ആറുപേര്‍ എറണാകുളത്താണ് ചികില്‍സയിലുള്ളത്. സംസ്ഥാനത്ത് ചികില്‍സയില്‍ കഴിയുന്ന 37 പേരില്‍ ഒരു വിദേശി ഒഴികെയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്. കോവിഡ് ബാധയുടെ പശ്ചാത്തലത്തില്‍ തമിഴ്നാട് കേരളത്തിലേക്കുള്ള അതിര്‍ത്തികള്‍ അടച്ചു. അത്യാവശ്യസർവ്വീസുകളും ചരക്ക് ഗതാഗതവും മാത്രമേ ഇന്ന് മുതല്‍ അനുവദിക്കുന്നുള്

 

LatestDaily

Read Previous

കാഞ്ഞങ്ങാട്ട് കോവിഡ്: അജാനൂർ ഹോട്ട്സ്പോട്ട്

Read Next

ലോകാരോഗ്യ സംഘടനയ്ക്ക് സഹായം തടഞ്ഞ് യുഎസ്…

Leave a Reply

Your email address will not be published.