ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കൊച്ചി: സിനിമകളുടെ ഓൺലൈൻ റിലീസിന് മാനദണ്ഡങ്ങൾ നിശ്ചയിക്കാൻ തീരുമാനം. ഫിലിം ചേംബറിന്റെ മധ്യസ്ഥതയിൽ കൊച്ചിയിൽ ചേർന്ന സിനിമ സംഘടനകളുടെ യോഗമാണ് തീരുമാനമെടുത്തത്. ഒ ടി ടി പ്ലാറ്റ്ഫോമിന് തടസ്സമില്ലെന്നും ഒരുപാട് നിർമ്മാതാക്കൾക്ക് ആശ്വാസമുള്ള കാര്യമാണെന്നും ഭാരവാഹികൾ പറഞ്ഞു. ഒടിടി റിലീസ് തടസ്സപ്പെടുത്താനാകില്ല. ഇത് പുതിയ സംവിധാനമാണ്. എന്നാൽ എന്തുകൊണ്ട് ഓൺലൈൻ റിലീസിന് വിടുന്നുവെന്നു നിർമ്മാതാക്കൾ വിശദീകരിക്കണം. ഒ ടി ടി റിലീസിന് താത്പര്യം ഉള്ള നിർമാതാക്കൾ ഈ മാസം 30ന് മുൻപായി അറിയിക്കണം എന്നും ആവശ്യപെട്ടിട്ടുണ്ട്. അവരിൽ നിന്ന് ലഭിക്കുന്ന മറുപടി അനുസരിച്ച് തുടർനടപടികൾ സ്വീകരിക്കുമെന്നു ഫിലിം ചേംബർ പ്രസിഡന്റ് കെ വിജയകുമാർ പറഞ്ഞു.
നിലവിൽ തിയറ്ററുകളുമായി കരാറിൽ ഏർപ്പെട്ട ചിത്രങ്ങൾ ഓൺലൈൻ റിലീസ് ചെയ്യാൻ തീരുമാനിച്ചതാണ് വിവാദങ്ങൾക്കു കാരണം. വിജയ് ബാബുവിന്റെ ചിത്രം ഇതിൽ പെടുന്നതാണ്. ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ നടന്നില്ല. മലയാളത്തിൽ നിലവിൽ 66 സിനിമകൾ നിന്നുപോയതായി യോഗം ചൂണ്ടികാട്ടി. പ്രതിസന്ധിയിലും ഒ ടി ടി റിലീസിന് താല്പര്യം പ്രകടിപ്പിച്ചു ആരും സംഘടനയെ സമീപിച്ചിട്ടില്ലെന്നും ഭാരവാഹികൾ പറഞ്ഞു. അതേസമയം ഒ ടി ടി റിലീസിനെതിരെ നിലപാടെടുത്ത തിയറ്റർ ഉടമ ലിബർട്ടി ബഷീറിന്റെ സംഘടന യോഗത്തിൽ നിന്നും വിട്ടുനിന്നു.