അഴീത്തല പീഡനം രണ്ട് പ്രതികൾ കൂടി അറസ്റ്റിൽ

നീലേശ്വരം: അഴീത്തല പീഡനക്കേസ്സിലെ രണ്ട് പ്രതികൾ കൂടി പോലീസ് പിടിയിൽ. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗീക പീഡനത്തിനിരയാക്കിയ കേസ്സിൽ നീലേശ്വരം പോലീസ് രജിസ്റ്റർ ചെയ്ത പോക്സോ കേസ്സിലെ പ്രതികളെയാണ് അന്വേഷണസംഘം ഇന്ന് പിടികൂടിയത്.
കാഞ്ഞങ്ങാട് സൗത്തിലെ ഷെരീഫ്, തൈക്കടപ്പുറത്തെ അഹമ്മദ് എന്നിവരെയാണ് ഇന്ന് നീലേശ്വരം പോലീസ് പിടികൂടിയത്. ഇതോടെ കേസ്സിൽ അറസ്റ്റിലായവരുടെ എണ്ണം ആറായി. പെൺകുട്ടിയെ കർണ്ണാടകയിലെ മടിക്കേരിയിലെത്തിച്ച് ബലാൽസംഗത്തിനിരയാക്കിയ ആളാണ് ഷെരീഫ്. അഴീത്തല പീഡനക്കേസ്സിൽ ഇനി ക്വിന്റൽ അഹമ്മദ് കൂടി പിടിയിലാകാനുണ്ട്. ക്വിന്റൽ അഹമ്മദ് െപൺകുട്ടിയുടെ ബന്ധു കൂടിയാണ്.

Read Previous

നീലേശ്വരത്ത് 4 പേർക്ക് കൂടി കോവിഡ്

Read Next

ജീവിതത്തെക്കുറിച്ച് ഒരുപാട് പഠിച്ചു; സിനിമയില്‍ 16 വര്‍ഷങ്ങള്‍ നന്ദി പറഞ്ഞ് നടി ഷംന കാസിം