ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
ദോഹ: ഖത്തര്‍ ലുസൈലിലെ ആഡംബര പദ്ധതിയായ വാട്ടര്‍ പാര്‍ക്ക് റൈഡുകള്‍ സ്ഥാപിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ദ്രുതഗതിയില്‍ പുരോഗമിക്കുന്നു. ഖതൈഫാന്‍ ഐലന്‍ഡ് നോര്‍ത്തിലാണ് ആഡംബര വാട്ടര്‍ പാര്‍ക്ക് റൈഡുകള്‍ ഒരുങ്ങുന്നത്. ഖതൈഫാന്‍ ഐലന്‍ഡ് നോര്‍ത്തിന്റെ വികസനത്തിനും നടത്തിപ്പിനുമായി കത്താറ ഹോസ്പിറ്റാലിറ്റി രൂപീകരിച്ച കമ്പനിയാണ് ഖതൈഫാന്‍ പ്രൊജക്ട്സ്. 11 ബില്യണ്‍ ഖത്തര്‍ റിയാലാണ് പുതിയ കമ്പനിയുടെ മൂല്യം.
പദ്ധതിയുമായി ബന്ധപ്പെട്ടുള്ള നിര്‍മ്മാണത്തിന് ഖതൈഫാന്‍ പ്രൊജക്റ്റ്സും വാട്ടര്പാര്ക്ക്സ് വ്യവസായമേഖലയിലെ പ്രമുഖ കമ്പനിയായ വൈറ്റ് വാട്ടര്‍ വെസ്റ്റും കരാറില്‍ ഒപ്പുവെച്ചിരുന്നു. ഖതൈഫാന്‍ നോര്‍ത്ത് ഐലന്‍ഡില്‍ വാട്ടര്‍പാര്‍ക്ക് റൈഡുകളുടെ നിര്‍മാണം, ഷിപ്മെന്റ്, ഇന്സ്റ്റലേഷന് എന്നിവയ്ക്കായാണ് കരാര്‍. ലോകത്തിലെ ഏറ്റവും വലിയ വാട്ടര്പാര്ക്കായിരിക്കും ലുസൈലിലേതെന്ന് അധികൃതര്‍ അറിയിച്ചു.
വൈറ്റ് വാട്ടര്‍ വെസ്റ്റ് കമ്പനി ഏറ്റവും അവസാനം ഡിസൈന്‍ ചെയ്ത പ്രൊജക്റ്റിന്റെ രണ്ടിരട്ടി വലിപ്പം വരുന്നതാണ് ഖത്തറില്‍ നിര്‍മിക്കുന്ന പാര്‍ക്കിന്റേത്. ഖത്തറില്‍ ഉന്നതനിലവാരത്തിലുള്ള ടൂറിസം സൗകര്യങ്ങളുടെ ലഭ്യത ഉറപ്പുവരുത്തുന്നതിന് സര്‍ക്കാര്‍ മുന്നോട്ടുവെച്ച ലക്ഷ്യത്തിന്റെ ഭാഗമായാണ് ഈ പദ്ധതി.
2022 ഫിഫ ലോകകപ്പിലുള്‍പ്പടെ സന്ദര്‍ശകരുടെ ആകര്‍ഷക കേന്ദ്രമായി ഖതൈഫാന്‍ ഐലന്‍ഡ് നോര്‍ത്തില്‍ വാട്ടര്‍ പാര്‍ക്ക് റൈഡുകള്‍ മാറുമെന്നാണ് സര്‍ക്കാര്‍ കണക്കുകൂട്ടുന്നത്.
ലുസൈല്‍ സിറ്റി വികസന പദ്ധതിയിലെ പ്രധാന ഘടകമാണ് ഖതൈഫാന്‍ ഐലന്‍ഡ് നോര്‍ത്. ആഡംബര വാട്ടര്‍ പാര്‍ക്, ആഡംബര ഹോട്ടലുകള്‍, മികവുറ്റതും മനോഹരവുമായ താമസകേന്ദ്രം, ലോകോത്തര ആഡംബര താമസസൗകര്യങ്ങള്‍ എന്നിവയാണ് ഖതൈഫാന്‍ ഐലന്‍ഡ് നോര്‍ത്തില്‍ വാട്ടര്‍ പാര്‍ക്ക് റൈഡുകളിലൂടെ ഖത്തര്‍ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.