കോട്ടച്ചേരി മേൽപ്പാല നിർമ്മാണം രാജ്മോഹൻ ഉണ്ണിത്താൻ സന്ദർശിച്ചു

കാഞ്ഞങ്ങാട്: കോവിഡ് മൂലം നിർമ്മാണ പ്രവർത്തനങ്ങൾ നിലച്ചതിന് ശേഷം പുന:രാരംഭിച്ച നിർദ്ദിഷ്ട കോട്ടച്ചേരി റെയിൽവേ മേൽപ്പാലത്തിന്റെ സ്ഥലം രാജ്മോഹൻ ഉണ്ണിത്താൻ എം.പി.സന്ദർശിച്ചു.

മേൽപ്പാല നിർമ്മാണത്തിന് തടസ്സമായി നിൽക്കുന്ന ഇലക്ട്രിക് ലൈൻ ഉടനെ നീക്കം ചെയ്യാൻ അദ്ദേഹം റെയിൽവേ കൺസ്ട്രക്ഷൻ വിങ്ങും ഇലക്ടിക്കൽ ഡിവിഷണൽ എൻജിനീയറുമായ നൗഷാദുമായും, മേൽപ്പാലത്തിന്റെ നിർമ്മാണത്തിന്റെ ചുമതലയുള്ള ആർ.ബി.ഡി.സി.ജനറൽ മാനേജർ സലാം എന്നിവരുമായി ഫോണിൽ ബന്ധപ്പെട്ടു. അടിയന്തിരമായി സത്വര നടപടികൾ സ്വീകരിച്ച് മേൽപ്പാലത്തിന്റെ പണി പൂർത്തീകരിക്കണമെന്നും ഉണ്ണിത്താൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു.

റെയിൽവേ സേഫ്റ്റി കമ്മീഷണറുടെ അനുവാദം വാങ്ങി പ്രസ്തുത ഇലക്ട്രിക് ലൈൻ ഉടനടി നീക്കം ചെയ്ത് മേൽപ്പാലത്തിന്റെ നിർമ്മാണ പ്രവർത്തനം ആരംഭിക്കണമെന്നു എം.പി. ആവശ്യപ്പെട്ടു.ആക് ഷൻ കമ്മിറ്റി ജനറൽ കൺവീനർ എ.ഹമീദ് ഹാജി, ജോയിന്റ് കൺവീനർ സൂറൂർ മൊയ്തു ഹാജി, ട്രഷറർ പുത്തൂർ മുഹമ്മദ് കുഞ്ഞി ഹാജി,മേൽപ്പാലത്തിന്റെ നിർമ്മാണം ഏറ്റെടുത്തിരിക്കുന്ന ജിയോ ഫൗൺഡേഷന്റെ എൻജിനിയർമാർ തുടങ്ങിയവർ സംബന്ധിച്ചു.

LatestDaily

Read Previous

ഭൂരിഭാഗം കടകളും തുറന്നു: ജനജീവിതം സാധാരണ നിലയിലേക്ക്

Read Next

നിർദ്ദേശം മറികടന്ന് കാസർകോട് എംപിക്ക് ഡിസിസി നേതാവിന്റെ ഇഫ്താർ വിരുന്ന്