കണ്ണൂര്‍: ജില്ലയില്‍ വീണ്ടും മാവോയിസ്റ്റുകള്‍. കേളകം അടക്കാത്തോട് ശാന്തിഗിരിയിലെ രണ്ട് വീടുകളിലാണ് ആയുധ ധാരികളായ മാവോയിസ്റ്റ് സംഘം എത്തിയത്. കോളിത്തട്ട് സ്വദേശിയും മുന്‍ ഫോറസ്റ്റ് വാച്ചറുമായ രാജന്, കോളിത്തട്ട് സ്വദേശി മനോജ് എന്നിവരുടെ വീടുകളില്‍ നാലംഗ മാവോയിസ്റ്റ് സംഘം എത്തി ഭക്ഷ്യസാധനങ്ങള്‍ ശേഖരിച്ച് മടങ്ങുകയായിരുന്നു.
സംഘത്തില്‍ രണ്ട് പുരുഷന്മാരും, രണ്ട് സ്ത്രീകളും ഉണ്ടായിരുന്നു. ഇന്നലെ വൈകിട്ട് ആറിന് എത്തിയ സംഘം രാത്രി ഒമ്പതോടെയാണ് മടങ്ങിയത്.
അരിയും പച്ചക്കറികളും, ആട്ടയും ശേഖരിച്ച സംഘം ലാപ്ടോപ്പുകളും ചാര്‍ജ് ചെയ്തു.
മുന്‍പ് പലതവണ മാവോയിസ്റ്റുകള്‍ എത്തിയിട്ടുള്ള ശാന്തിഗിരി രാമച്ചി കോളനിയുടെ ഒരു കിലോമീറ്റര്‍ അകലെയാണ് ഇത്തവണ മാവോയിസ്റ്റുകള്‍ എത്തിയത്. കേളകം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.